നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി

നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി

നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് രാവിലെ തിരുവനന്തപുരത്തുവച്ച്‌ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.’ഞങ്ങള്‍ ഒന്നിച്ചുള്ളപ്പോള്‍ സുവര്‍ണ നിമിഷം’ എന്ന അടിക്കുറിപ്പോടെ മൃദുല വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആറ് നെയ്ത്തുകാര്‍ മൂന്നാഴ്ച കൊണ്ട് തയ്യാറാക്കിയ നടിയുടെ 35,000 രൂപയുടെ വിവാഹ സാരി നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Back To Top
error: Content is protected !!