Editor

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുഖേന രജിസ്റ്റര്‍ ചെയ്ത കോവിഡ് വാക്സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാകും പ്രവേശനം. 5 ദിസം നീണ്ടുനില്‍ക്കുന്ന കര്‍ക്കിടകമാസ പൂജക്കായി പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം തീര്‍ഥാടനത്തിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More
കോഴിക്കോട് താമരശേരിയില്‍ മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം

കോഴിക്കോട് താമരശേരിയില്‍ മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം

അടിവാരം:അടിവാരം പൊട്ടിക്കയ്യില്‍ വീടിന് പുറക് വശത്തെ മതില്‍ ഇടിഞ്ഞുവീണ് വൃദ്ധ മരണപ്പെട്ടു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ പരേതനായ സദാനന്ദന്റെ ഭാര്യ കനകമ്മ(72)യാണ് ഇന്ന് രാവിലെ മണ്ണിനടിയില്‍ അകപ്പെട്ട് മരിച്ചത്. വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ നില്‍ക്കവെ മതില്‍ ഇടിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ ഉടന്‍തന്നെ പുറത്തെടുത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പഞ്ചായത്ത് പ്രതിനിധികള്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്,പോലീസ് വില്ലേജ് ഓഫീസര്‍ , എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മക്കള്‍ :സാബു ലാല്‍, സജി…

Read More
സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് ബാധ

സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻ.ഐ.വി.യിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 28 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി. ആനയറ സ്വദേശികളായ 2 പേർക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ സാമ്പിളുകൾ 2 സ്വകാര്യ ആശുപത്രികളിൽ നിന്നും അയച്ചതാണ്. ഒരെണ്ണം സർവയലൻസിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച…

Read More
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച്‌ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികള്‍ക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച്‌ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം….

Read More
എസ്​.എസ്​.എല്‍.സിക്ക്​ റെക്കോര്‍ഡ്​ വിജയം; 99.47 വിജയശതമാനം

എസ്​.എസ്​.എല്‍.സിക്ക്​ റെക്കോര്‍ഡ്​ വിജയം; 99.47 വിജയശതമാനം

തിരുവനന്തപുരം: എസ്​.എസ്​.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി​ പരീക്ഷ ഫലം പ്രഖ്യാപിച്ചു​. മൂന്നുമണിമുതല്‍ പരീക്ഷഫലം വിവിധ വെബ്​സൈറ്റുകളിലൂടെ അറിയാം. 4,21,887പേര്‍ എസ്​.എസ്​.എല്‍.സി പരീക്ഷ ​എഴുതിയതില്‍ 4,19651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന്​ അര്‍ഹത നേടി. 99.47 ശതമാനം വിജയശതമാനം. മുന്‍ വര്‍ഷം ഇത്​ 98.82 ശതമാനമായിരുന്നു. 0.65ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. എല്ലാ വിഷയത്തിലും എ പ്ലസ്​ നേടിയവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 1,21,318 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ്​ നേടി….

Read More
കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തീക്കുനിയില്‍ ആണ് അപകടം നടന്നത്. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തും മുമ്പ് മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി ആശുപത്രി, വടകര സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രി…

Read More
ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗബാധ

ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗബാധ

തൃശ്ശൂർ: ഇന്ത്യയിൽ ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ച മലയാളി പെൺകുട്ടിക്ക് വീണ്ടും വൈറസ് ബാധ. ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥിയായ തൃശ്ശൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെൺകുട്ടിക്ക് രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂർ ഡിഎംഒ ഡോ. കെജെ റീന അറിയിച്ചു. 2020 ജനുവരി 30 നാണ് കേരളത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യ കൊവിഡ് കേസും ഇതായിരുന്നു. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത്…

Read More
അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്‌തത്. ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇതോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിമിഷയുടെ അമ്മ ബിന്ദു പിന്‍വലിച്ചു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അ‌ഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷയെയും മകളെയും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍…

Read More
Back To Top
error: Content is protected !!