കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തീക്കുനിയില്‍ ആണ് അപകടം നടന്നത്. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തും മുമ്പ് മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി ആശുപത്രി, വടകര സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്.

Back To Top
error: Content is protected !!