Editor

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ? മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ? മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ഇളവുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. നിലവിലെ രോഗവ്യാപന നിരക്ക് യോഗത്തിൽ ചർച്ചയാവും. ഇന്നലെ സംസ്ഥാനത്തെ കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. രാജ്യത്തെ പ്രതിദിന രോഗികളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. അതേസമയം വ്യാപാരികളുടെ അടക്കം പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ യോഗത്തിന് ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. നിലവിൽ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുകൾ ഉള്ളത്. കൂടുതൽ സ്ഥലങ്ങളിലേക്ക് ഇളവുകൾ…

Read More
ആയുധ പരിശീലനം നേടിയ അപകടകാരികളായ  കുറുവ കവര്‍ച്ച സംഘം കേരളത്തിൽ എത്തിയതായി പോലീസ്

ആയുധ പരിശീലനം നേടിയ അപകടകാരികളായ കുറുവ കവര്‍ച്ച സംഘം കേരളത്തിൽ എത്തിയതായി പോലീസ്

പാലക്കാട് : സംസ്ഥാന അതിര്‍ത്തിയില്‍ മാരകായുധങ്ങളുമായി കുറുവ കവര്‍ച്ച സംഘമെത്തിയതായി സ്ഥിരീകരണം . ദേശീയപാതകളും, വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു കവര്‍ച്ച ആസൂത്രണം ചെയ്യുന്ന സംഘമാണ് കുറുവ . പാലക്കാട് വാളയാറിനോട് ചേര്‍ന്നുള്ള കോളനിയില്‍ മാരകായുധങ്ങളുമായി ഇവര്‍ കവര്‍ച്ച നടത്താനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് . കവര്‍ച്ച നടത്താനെത്തുന്നതും വീടുകളില്‍ കയറി സാധനങ്ങളുമായി മടങ്ങുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട് ഇതേ തുടര്‍ന്ന് കേരള – തമിഴ്നാട് പോലീസ് ജാഗ്രതാ സന്ദേശം പുറത്തിറക്കി . അതിര്‍ത്തി ഗ്രാമങ്ങളിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട് ….

Read More
ഭക്ഷ്യകിറ്റ് വിതരണത്തിലെ കമ്മീഷന്‍ കുടിശ്ശിക കിട്ടിയില്ല; ഓണത്തിന് റേഷൻ വ്യാപാരികളുടെ പട്ടിണി സമരം

ഭക്ഷ്യകിറ്റ് വിതരണത്തിലെ കമ്മീഷന്‍ കുടിശ്ശിക കിട്ടിയില്ല; ഓണത്തിന് റേഷൻ വ്യാപാരികളുടെ പട്ടിണി സമരം

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഓണത്തിന് പട്ടിണി സമരം നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ഭക്ഷ്യകിറ്റ് വിതരണത്തിലെ കമ്മീഷന്‍ കുടിശ്ശിക കിട്ടിയില്ലെന്ന് പറഞ്ഞാണ് വ്യാപാരികള്‍ സമരം നടത്തുന്നത്.10 മാസത്തെ കുടിശ്ശിക കിട്ടാനുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. 51 കോടി രൂപ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ടെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ ലഭിക്കേണ്ട കമ്മീഷന്‍ കുടിശ്ശികയ്ക്കായി റേഷന്‍ വ്യാപാരികള്‍ കഴിഞ്ഞദിവസം തലശ്ശേരി സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

Read More
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 118 മരണം

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 118 മരണം

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമടക്കം നൂറിലേറെ പാട്ടുകളാണ് കല്ല്യാണി പാടിയിട്ടുളളത്. എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി എന്ന കല്യാണിമേനോന്‍ കലാലയ യുവജനോത്സവത്തിലൂടെയാണ് പാട്ടിലേക്ക് ചുവടുവെയ്ക്കുന്നത്.എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ അഞ്ചാം വയസില്‍ പാടി തുടങ്ങിയ കല്ല്യാണി ഇതുവരെ ഗാന രംഗത്ത് സജീവമായിരുന്നു. തമിഴ്‌നാട്…

Read More
പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാകില്ല : മുഖ്യമന്ത്രി

പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാകില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം:പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂ. ഒരു വർഷമാണ് സാധാരണ ഗതിയിൽ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ പി എസ് സിക്ക്…

Read More
കരുത്തരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ തോൽപ്പിച്ച്  ഇന്ത്യൻ വനിതാ ഹോക്കി ടീമും സെമിയിൽ

കരുത്തരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീമും സെമിയിൽ

ടോക്കിയോ: ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ചരിത്ര നേട്ടം. കരുത്തരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ ഏക ഗോളിനാണ് ഇന്ത്യ അട്ടിമറിച്ചത്. സെമിയിൽ അർജ്ജന്റീനയാണ് എതിരാളി. ഓസ്‌ട്രേലിയയുടെ എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കാൻ ഇന്ത്യൻ നിരയ്‌ക്കായി. രണ്ടാം ക്വാർട്ടറിൽ ഗുർജിത്ത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കോർണർ സമർഥമായി വലയിലെത്തിക്കുകയായിരുന്നു.ഈ ലീഡ് അവസാന വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോള്‍കീപ്പര്‍ സവിത പുനിയയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വഴിവച്ചത്.ലോക ഹോക്കിയിൽ ഓസ്‌ട്രേലിയക്കേറ്റത്…

Read More
മുടിവെട്ടാനെന്ന്‌ പറഞ്ഞ്‌ വിളിച്ച്‌ കൊണ്ടുപോയി പത്തുവയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗുകാരന്‍ അറസ്റ്റില്‍

മുടിവെട്ടാനെന്ന്‌ പറഞ്ഞ്‌ വിളിച്ച്‌ കൊണ്ടുപോയി പത്തുവയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗുകാരന്‍ അറസ്റ്റില്‍

പാലക്കാട്‌: മുടിവെട്ടിക്കൊടുക്കാമെന്ന്‌ പറഞ്ഞ്‌ പത്ത്‌ വയസുകാരനെ വിളിച്ച്‌ വരുത്തി ലൈംഗികമായി പീഡിപ്പിച്ച ആള്‍ പിടിയില്‍. പാലക്കാട്‌ കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ്‌ ബഷീറാണ്‌ അറസ്റ്റിലായത്‌. ഇയാള്‍ മുസ്ലീംലീഗ്‌ പ്രവര്‍ത്തകനാണ്‌. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ്‌ കൊപ്പം പൊലീസ്‌ ഇയാളെ പിടികൂടിയത്‌. നാട്യമംഗലത്ത്‌ ബാര്‍ബര്‍ഷോപ്പ്‌ നടത്തുന്നയാളാണ്‌ മുഹമ്മദ്‌ ബഷീര്‍(50). പ്രതിക്കെതിരെ പോക്‌സോ ചുമത്തി.ഇതിന്‌ മുമ്പും ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.ലോക്‌ഡൗണ്‍ സമയത്ത്‌ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

Read More
Back To Top
error: Content is protected !!