
കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു
കണ്ണൂർ : ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു. പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് മുന്നിലാണ് കത്തിക്കരിഞ്ഞ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.സ്മാരകത്തിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പയ്യാമ്പലത്ത് എത്തി. സംഭവത്തിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു. സ്മൃതി കുടീരത്തോട് ഹീനമായ സമീപനമാണ് കോർപ്പറേഷന് ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ…