പയ്യന്നൂരിലെ യുവതിയുടെ ആത്‌മഹത്യ; ഭർത്താവ് വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

പയ്യന്നൂരിലെ യുവതിയുടെ ആത്‌മഹത്യ; ഭർത്താവ് വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്‌മഹത്യയിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവ് വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്‌മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്‌തമാകുന്ന ശബ്‌ദസന്ദേശം പുറത്തു വന്നതോടെയാണ് പോലീസ് നടപടി.

ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. അതിനാൽ തന്നെ ഇരു വീട്ടുകാരും തമ്മിൽ ഏറേക്കാകാലം അകൽച്ചയിലായിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും സുനിഷയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി യുവതിയുടെ കുടുംബം നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ഇതിൽ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച്ച് വൈകീട്ട് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

Back To Top
error: Content is protected !!