ഹെലന്‍ ടീം വീണ്ടും ഒന്നിക്കുന്നു; മുകേഷ് പ്രധാന വേഷത്തിൽ

ഹെലന്‍ ടീം വീണ്ടും ഒന്നിക്കുന്നു; മുകേഷ് പ്രധാന വേഷത്തിൽ

ഹെലനുശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുകയാണ്.ഹെലന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ആല്‍ഫ്രണ്ട് കുര്യന്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഹെലനിലെ നായകനായി വേഷമിട്ട നോബിള്‍ ബാബുവും പുതിയ സിനിമയില്‍ ഉണ്ടാകും.ബിറ്റി, ബ്‌ളെസി എന്നീ കഥാപാത്രങ്ങള്‍ക്കുവേണ്ടി കാസ്റ്റിംഗ് കോള്‍ ക്ഷണിച്ചിട്ടുണ്ട്.
ആല്‍ഫ്രണ്ടും ഹെലന്റെ സംവിധായകനായ മാത്തുക്കുട്ടിയും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Back To Top
error: Content is protected !!