വാഷിംഗ്ടൺ: ലോകത്ത് വിവിധ ഭാഗത്തേക്ക് പടർന്നിരിക്കുന്ന ഒമിക്രോൺ കൊറോണ വൈറസ് വ്യാപനത്തിൽ അതീവഗൗരവത്തോടെ അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഉന്നത തല യോഗം വിളിച്ചത്. അടുത്ത രണ്ടാഴ്ച രാജ്യം യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധ നകൾ വ്യാപിപ്പിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. അമേരിക്കയുടെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയുടെ അദ്ധ്യക്ഷതയിലാണ് ഉന്നത തല സമിതി കൊറോണ വ്യാപനം വിലയിരുത്തിയത്.
‘കൊറോണ വ്യാപനത്തിൽ അമേരിക്ക അതീവ ആശങ്കയിലാണ്. എന്നിരുന്നാലും ഒമിക്രോണിന്റെ വ്യാപനത്തെ സംബന്ധിച്ച് കൃത്യമായ വിശകലനം അറിയാൻ രണ്ടാഴ്ച നിർണ്ണായകമാണ്. ഒമിക്രോണിന്റെ വ്യാപന ശേഷി, ഇതുവരെ എത്രപേരിലേക്ക് എത്തി, അത് അവരിലുണ്ടാക്കിയ മാറ്റമെന്ത്, എത്രവരെ വ്യാപിക്കും തുടങ്ങിയ എല്ലാ വിഷയങ്ങളും വിദഗ്ധർ പരിശോധിച്ചുവരികയാണ്.’ ജോ ബൈഡൻ അറിയിച്ചു.