കോഴിക്കോട് : പക്ഷിപ്പനിയെ തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് പക്ഷികളെ കൊന്നൊടുക്കാന്‍ തുടങ്ങി.ഞായറാഴ്ച കോഴികളെയും ഓമനപ്പക്ഷികളും അടക്കം 1700 എണ്ണത്തിനെയാണ് കൊന്നൊടുക്കിയത്. രോഗം സ്ഥിരീകരിച്ച കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ ഒരു കിലോമീറ്റര്‍ പരിധിയിലെ പക്ഷികളെയാണ് കൊന്ന് സംസ്‌കരിച്ചത്.പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു.