അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പാതിരാ നടത്തം സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പാതിരാ നടത്തം സംഘടിപ്പിച്ചു

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പാതിരാ നടത്തം സംഘടിപ്പിച്ചു.
ആസ്റ്റര്‍ മിംസിലെ ജീവനക്കാരായ ഇരുനൂറോളം വനിതകള്‍ നടത്തത്തില്‍ പങ്കാളികളായി. രാത്രി പത്തിന് ആശുപത്രി പരിസരത്ത് നിന്ന് തുടങ്ങിയ നടത്തം കല്ലുത്താന്‍കടവ് പാലം വഴി അരയിടത്ത് പാലം ജംക്ഷനിലൂടെ നഗരമറിഞ്ഞ് രാത്രി 12ന് അവസാനിച്ചു. ചടങ്ങ് എഴുത്തുകാരി കെ.പി.സുധീര ഉദ്ഘാടനം ചെയ്തു. ജീവിത പ്രാരാബ്ധങ്ങളോട് നിരന്തരം പൊരുതി മുന്നേറുന്ന 15 വനിതകളെ ചടങ്ങില്‍ ആദരിച്ചു. ഐഎംഎ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ. അജിത അധ്യക്ഷത വഹിച്ചു.
ഡോ. സുധാ കൃഷ്ണനുണ്ണി സ്വാഗതവും പറഞ്ഞു ഡോക്ടര്‍ റഷീദ ബീഗം, ഡോ. മേരി എബ്രഹാം, ഡോ. ഹസൂരിയ തുടങ്ങിയവര്‍ പങ്കെടുത്തു

Back To Top
error: Content is protected !!