ലോക വനിത ദിനത്തോനുബന്ധിച്ച് വനിത ഓട്ടോ ഡ്രൈവർമാരെ ആദരിച്ചു

ലോക വനിത ദിനത്തോനുബന്ധിച്ച് വനിത ഓട്ടോ ഡ്രൈവർമാരെ ആദരിച്ചു

കോഴിക്കോട്: ലോക വനിത ദിനത്തോനുബന്ധിച്ച് എം ഇ എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടെ വനിത ഓട്ടോ ഡ്രൈവർമാരെ ആദരിക്കലും യൂണിഫോം തുടങ്ങി അവശ്യ വസ്തുക്കളുടെ സഹായ വിതരണവും നടത്തി. എം ഇ എസ് ഫാത്തിമ ഗഫൂർ മെമ്മോറിയൽ വുമൻസ് കോളജിൽ വെച്ച് നടന്ന ചടങ്ങിൽ ഷമീല ഫസൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. മുംതാസ് അബ്ദുള്ള, റഷീദ സക്കീർ ഹുസൈൻ , സുഹറ ലത്തീഫ്, അഫ്രീന ഹമീദ്, എന്നിവരും വിതരണം നിർവ്വഹിച്ചു.വനിത ഓട്ടോ ഡ്രൈവർമാർ ഏറ്റ് വാങ്ങി.15 വർഷത്തോളമായി സിറ്റി യിൽ ഓട്ടോ ഓടിക്കുന്ന ഞങ്ങൾക്ക് ആദ്യമായിട്ട് എം ഇ എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയാണ് ഇത്തരത്തിൽ ആദരവും സഹായങ്ങളും നൽകിയതെന്ന് മറുപടി പ്രസംഗത്തിൽ ഓട്ടോ ഡ്രൈവർ ശ്രീ രഞ്ജിനി അഭിപ്രായപ്പെട്ടു.

എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.ടി സക്കീർ ഹുസൈൻ , ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ലത്തീഫ് , എം ഇ എസ് യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ഡോ.ഹമീദ് ഫസൽ , എം ഇ എസ് ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ്, ടി.സി. അഹമ്മദ് ,എന്നിവർ ആശംസകൾ നേർന്നു. എം ഇ എസ് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാക്കടലകം അദ്ധ്യക്ഷത വഹിച്ചു. താലുക്ക് സെക്രട്ടറി അഡ്വ.ഷമീം പക്സാൻ സ്വാഗതവും ട്രഷറർ സാജിദ് തോപ്പിൽ നന്ദിയും പറഞ്ഞു.
റിയാസ് നേരോത്ത്, കോയട്ടി മാളിയേക്കൽ, വി. ഹാഷിം, പി.വി. അബ്ദുൽ ഗഫൂർ, നസീം, വി. റാസിക് സി.സലാദ്, എം പി സി അബ്ദുൽ വഹാബ്,ഫിർബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Back To Top
error: Content is protected !!