കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി ജസ്പ്രീതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫൈനല്‍ ബി എ എക്കണോമിക്സ് വിദ്യാര്‍ത്ഥിയായ ജസ്പ്രീതിന് അറ്റെന്‍ഡന്‍സ് കുറവുമൂലം സെമസ്റ്റര്‍ ഔട്ട് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരന്തരം അധ്യാപകരോടും, അധികൃതരോടും ജസ്പ്രീത് സംസാരിച്ചിരുന്നു.
കോളേജില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായി അറ്റെന്‍ഡന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കോളേജില്‍ നിലനില്‍ക്കുന്നുണ്ട്.തുടര്‍പഠനം ലക്ഷ്യമാക്കി കോളേജില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം ഉണ്ടോ എന്നത് അധികൃതര്‍ ഉറപ്പ് വരുത്തണം. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയേറ്റ്
ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ പ്രസിഡന്‍റ് റഹീം ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി, സുഫാനാ ഇസ്ഹാഖ്, വൈസ് പ്രസിഡന്റുമാരായ
നുജൈം പി കെ, സജീര്‍ ടി സി, മുനീബ്, സെക്രട്ടറിമാരായ മുസ്ലിഹ് പെരിങ്ങോളം, സമീഹ ബാഫഖി എന്നിവര്‍ സംസാരിച്ചു.