മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ആരോഗ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും

മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ആരോഗ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ഉദ്ഘാടനവും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ പ്രഖ്യാപനവും 29ന് രാവിലെ ഒമ്പതിന് നടക്കും. ലാബ് ഉദ്ഘാടനം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും അക്രഡിറ്റേഷന്‍ പ്രഖ്യാപനം എം കെ രാഘവന്‍ എം പിയും നിര്‍വഹിക്കും. ഒരു വര്‍ഷം മുമ്പ് അരയിടത്തുപാലം എം പി എസ് കെട്ടിടത്തില്‍ പ്രവർത്തനം തുടങ്ങിയ മൈക്രോ കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ യന്ത്രവല്‍കൃത ലബോറട്ടറിയാണ്.. 1997ല്‍ കോഴിക്കോട് കുറ്റ്യാടിയില്‍ ആരംഭിച്ച മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന് നാലു രാജ്യങ്ങളിലായി മുപ്പതിലധികം ബ്രാഞ്ചുകളുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് മെഡിക്കല്‍ ലബോറട്ടറി പ്രൊഫഷണലുകള്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറികളിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ന്ന ഗുണനിലവാരം നിലനിര്‍ത്തുന്നതിലും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിലും കാണിച്ച ജാഗ്രതയാണ് തങ്ങളുടെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച ഘടകമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. സി കെ നൗഷാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോർപ്പറേഷനിലെ നാല്പതോളം വാർഡുകളിലും മുനിസിപ്പൽ, പൊലീസ് ഉദ്യോഗസ്ഥർക്കും മൈക്രോ സൗജന്യ ലാബ് പരിശോധന നടത്തിയിട്ടുണ്ട്.
സാമ്പത്തിക, ജീവിതനിലവാര സൂചികകളില്‍ കേരളം ഉയര്‍ന്നു നില്‍ക്കുമ്പോഴും സ്വകാര്യ മേഖലയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ നാം വളരെയേറെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. കെ പി അരവിന്ദൻ, ചെയർമാൻ സി സുബൈർ, സി ഒ ഒ ദിനേശ് കുമാർ സൗന്ദർ രാജ് എന്നിവരും സംബന്ധിച്ചു

Back To Top
error: Content is protected !!