കൊറോണ പത്തനംതിട്ടയിലും കൊല്ലത്തും 20 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

കൊറോണ പത്തനംതിട്ടയിലും കൊല്ലത്തും 20 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര്‍ നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ 15 പേരെയാണ് ഐസലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. രണ്ടുപേര്‍ ആടൂര്‍ താലൂക്കാശുപത്രിയിലും 9 പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊല്ലത്ത് അഞ്ചുപേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Back To Top
error: Content is protected !!