
ഹണി റോസിനെതിരായ അധിക്ഷേപ പരാമർശങ്ങൾ: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ
നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. വാർത്താചാനലുകളിലൂടെ നിരന്തരമായി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. കൂടാതെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി ദിശ എന്ന സംഘടന നൽകിയ പരാതിയിന്മേലാണ് അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഘടനയുടെ പരാതിയിൽ പോലീസിനോട് റിപ്പോർട്ട് തേടിയതായി യുവജന കമ്മിഷൻ അധ്യക്ഷൻ എം ഷാജർ പറഞ്ഞു. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്നവരെ ഇത്തരം പാനലുകളിൽ ഉൾപ്പെടുത്തരുതെന്നും ഷാജർ വ്യക്തമാക്കി. രാഹുൽ ഈശ്വറിന്റെ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ പരാതിയുമായി…