തൃശ്ശൂരിൽ ഷെയർ ട്രേഡിം​ഗിന്റെ പേരിൽ 150 കോടി തട്ടിപ്പ്; 32 നിക്ഷേപകര്‍ പരാതി നല്‍കി

തൃശ്ശൂരിൽ ഷെയർ ട്രേഡിം​ഗിന്റെ പേരിൽ 150 കോടി തട്ടിപ്പ്; 32 നിക്ഷേപകര്‍ പരാതി നല്‍കി

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വമ്പൻ നിക്ഷേപ തട്ടിപ്പ്. ഷെയർ ട്രേഡിം​ഗിന്റെ പേരിൽ തട്ടിയെടുത്തത് 150 കോടി. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ലാഭം വാ​​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും രണ്ടു സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് 4 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബില്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിക്കാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന…

Read More
തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി വിവരം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴാണ് തകര്‍ന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും 30 ഓളംപേര്‍ ഉള്ളില്‍ കുടുങ്ങി കിടക്കുന്നതായും പോലീസിനെ ഉദ്ധരിച്ച് എന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.

Read More
രണ്ടു മണിക്ക് ഹാജരാകണം; മത വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്

രണ്ടു മണിക്ക് ഹാജരാകണം; മത വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് വിവരം. മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും…

Read More
ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണുണ്ടായ അപകടം; പത്ത് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണുണ്ടായ അപകടം; പത്ത് പേർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂർ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് 5 പേർക്ക് പരിക്കേറ്റിരുന്നു. നീർക്കടവിലെ മുച്ചിരിയൻ കാവിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തെങ്ങിൽ കയറുന്ന ബെപ്പിരിയൻ തെയ്യത്തിന് പ്രസിദ്ധമായ മുച്ചിരിയൻ വയനാട്ടുകുലവൻ കാവിലാണ് അപകടം ഉണ്ടായത്. തെയ്യം ഇറങ്ങുന്ന നേരം ക്ഷേത്രത്തിന് സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കങ്ങളിലൊന്ന് തെറിച്ച് ആൾക്കൂട്ടത്തിനിടയിൽ വീഴുകയായിരുന്നു….

Read More
കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോർട്ടിലുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 6 നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവ ദിവസം പീതാംബരൻ എന്ന ആന മദപ്പാടിൽ ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 13ന് വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ ആന ഇടഞ്ഞത്. ഉത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ…

Read More
കാക്കനാട് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയും കുടുംബത്തിന്റെയും ആത്മഹത്യ: മരണം സഹോദരിക്കെതിരായ കേസിൽ വിചാരണ തുടങ്ങാനിരിക്കെ

കാക്കനാട് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയും കുടുംബത്തിന്റെയും ആത്മഹത്യ: മരണം സഹോദരിക്കെതിരായ കേസിൽ വിചാരണ തുടങ്ങാനിരിക്കെ

കൊച്ചി: കാക്കനാട് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയും കുടുംബത്തിന്റെയും ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ തേടി പോലീസ്. ക്വാട്ടേഴ്സിലെ അടുക്കളയിൽ ചില രേഖകൾ കത്തിച്ചു കളഞ്ഞതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം. ഝാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാന്തിനി വിജയ്, അമ്മ ശകുന്തള എന്നിവരെയാണ് വ്യഴാഴ്ച വൈകിട്ട് കാക്കനാട് കസ്റ്റംസ് ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഒരു മുറിയിൽ നിന്നും പോലീസിന് ഒരു ഡയറി ലഭിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ പരിശോധിച്ചുവരുകയാണ്. വിദേശത്തുള്ള സഹോദരിയെ തങ്ങളുടെ മരണവിവരമറിയിക്കണമെന്ന്…

Read More
കോഴിക്കോട്ടെ അധ്യാപികയുടെ മരണം; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മാനേജ്മെന്റ്

കോഴിക്കോട്ടെ അധ്യാപികയുടെ മരണം; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മാനേജ്മെന്റ്

കോഴിക്കോട്: എയ്ഡഡ് സ്കൂളധ്യാപികയുടെ മരണത്തിൽ മാനേജ്മെന്റിന് എതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് താമരശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ്. ഭിന്നശേഷി സംവരണത്തിലെ സാങ്കേതിക തടസ്സങ്ങൾ മൂലമാണ് അധ്യാപികക്ക് സ്ഥിരം നിയമനം ലഭിക്കാഞ്ഞതെന്ന് മാനേജ്മെന്റ് പറയുന്നു. കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമനാംഗീകാരം കിട്ടാത്തതിനാൽ ശമ്പളം കിട്ടിയിരുന്നില്ലെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. നിയമനത്തിനായി അലീനയുടെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല അലീനയെ…

Read More
വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് നാലം​ഗസംഘം പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് നാലം​ഗസംഘം പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

ആലപ്പുഴ: മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയെയാണ് ബന്ദിയാക്കി കവർച്ച നടത്തിയത്. വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്. കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലം​ഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവർന്നശേഷം രക്ഷപ്പെടുകയുംചെയ്തു. ആദ്യത്തെ അടിയിൽത്തന്നെ…

Read More
Back To Top
error: Content is protected !!