ശബരിമല പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

ശബരിമല പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊലീസിന്‍റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. എഡിജിപി എം.ആർ.അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതിയുടെ നിർദേശം നൽകി. ശബരിമലയിലെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. പൊലീസിന്‍റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി നടപ്പാക്കിയിരുന്നത്. പിന്നീട് ഇത്…

Read More
ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ 3 മൃതദേഹങ്ങൾ‌; മരിച്ചത് അമ്മയും 2 പെൺമക്കളും

ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ 3 മൃതദേഹങ്ങൾ‌; മരിച്ചത് അമ്മയും 2 പെൺമക്കളും

കോട്ടയം: ഏറ്റുമാനൂർ മനക്കപ്പാടത്തിനു സമീപം റെയിൽവേ ട്രാക്കിൽ അമ്മയെയും 2 പെൺകുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച്  അന്വേഷണം ആരംഭിച്ചു. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയാണ്. ചിന്നിച്ചിതറിയ നിലയിലാണു…

Read More
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് തിരുവനന്തപുരത്ത് എത്തി

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം തിരുവനന്തപുരത്ത് എത്തി. 7.45 നാണ്  വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും വിമാനത്താവളത്തിലെത്തിയിരുന്നു. ഡി.കെ.മുരളി എംഎൽഎയുടെ ഓഫിസിലേക്കാണ് ആദ്യം പോകുന്നത്. പിന്നാലെ പാങ്ങോടുള്ള കുടുംബ വീട്ടിലേക്ക് പോകും. മരിച്ചവരുടെ കബറിടം സന്ദർശിച്ച ശേഷം ഭാര്യയെ കാണാൻ ആശുപത്രിയിലെത്തുമെന്നുമാണ് നിഗമനം. 7 വർഷത്തിന് ശേഷമാണ് റഹീം നാട്ടിലെത്തിയത്. യാത്രാരേഖകൾ ശരിയായതോടെയാണ് അബ്ദുൽ റഹിം ദമാമിൽ നിന്ന് യാത്രതിരിച്ചത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ…

Read More
വയനാട് ടൗൺഷിപ്പ്; നിർമ്മിക്കുന്ന വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ

വയനാട് ടൗൺഷിപ്പ്; നിർമ്മിക്കുന്ന വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ

വയനാട്: മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാൻ നിർദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെയും പരിഗണിക്കും. ഭൂവിസ്തൃതി ഉയർത്താനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഭൂവിസ്തീ‌ർണം കൂട്ടണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് സമരവും ആരംഭിച്ചിരുന്നു. 750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുക. ടൗണ്‍ഷിപ്പുകളില്‍…

Read More
ആരോഗ്യപ്രശ്നവും പ്രായവും ചൂണ്ടിക്കാട്ടി പി.സി.ജോർജ്; ജാമ്യ ഹർജിയിൽ വിധി നാളെ

ആരോഗ്യപ്രശ്നവും പ്രായവും ചൂണ്ടിക്കാട്ടി പി.സി.ജോർജ്; ജാമ്യ ഹർജിയിൽ വിധി നാളെ

കോട്ടയം ∙ ചാനൽ ചർച്ചയ്ക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി.ജോർജ് സമർപ്പിച്ച ജാമ്യ ഹർജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ഈരാറ്റുപേട്ട മുൻസിഫ്  മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യ ഹർജി നൽകിയത്. ആരോഗ്യ പ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് പി.സി.ജോർജിന്റെ അഭിഭാഷകൻ വാദം ഉയർത്തിയത്. ജോർജിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. വാദം കേട്ട കോടതി വിധി പറയാൻ കേസ് നാളത്തേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പി.സി.ജോർജ് കോട്ടയം…

Read More
നല്ലനടപ്പിന് ജയിൽ മോചിതയാവാനിരിക്കെ സഹതടവുകാരിയെ മർദിച്ചു; ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്

നല്ലനടപ്പിന് ജയിൽ മോചിതയാവാനിരിക്കെ സഹതടവുകാരിയെ മർദിച്ചു; ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്

കണ്ണൂർ: സഹതടവുകാരിയെ മർദിച്ചതിനെ തുടർന്ന് ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്. കണ്ണൂർ വനിതാ ജയിലിൽ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ…

Read More
മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളി; തലയടിച്ചുവീണ കായികാധ്യാപകൻ മരിച്ചു

മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളി; തലയടിച്ചുവീണ കായികാധ്യാപകൻ മരിച്ചു

തൃശൂർ: മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളിയതിനെ തുടർന്ന് നിലത്തുവീണ മധ്യവയസ്കൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ കായികാധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. സുഹൃത്ത് രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.30ന് റീജനൽ തിയറ്ററിന് മുന്നിലായിരുന്നു സംഭവം. തൃശ്ശൂരില്‍ നാടകോത്സവം നടക്കുന്ന റീജ്യനല്‍ തിയേറ്ററിന് സമീപമുള്ള ബിയര്‍ പാര്‍ലറിലിരുന്നാണ് അനിലും രാജുവും മദ്യപിച്ചത്. ഇതിന് ശേഷം നാടക അക്കാദമിയുടെ ഉള്ളിലേക്ക് പോയി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജു അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്. നിലത്ത് തലയടിച്ച്…

Read More
പാതിവില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

പാതിവില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരേ മൂന്ന് കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ നിലവില്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്. ഇതോടെ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരേ കേസെടുത്തതില്‍ ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ പോലീസിനെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭരണഘടനാപദവിയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കെതിരേ കേസെടുത്തത് മനസിരുത്തി…

Read More
Back To Top
error: Content is protected !!