കോട്ടയം ∙ ചാനൽ ചർച്ചയ്ക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി.ജോർജ് സമർപ്പിച്ച ജാമ്യ ഹർജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യ ഹർജി നൽകിയത്. ആരോഗ്യ പ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് പി.സി.ജോർജിന്റെ അഭിഭാഷകൻ വാദം ഉയർത്തിയത്.
ജോർജിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. വാദം കേട്ട കോടതി വിധി പറയാൻ കേസ് നാളത്തേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പി.സി.ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.