
ലോഡ്ജിലെ യുവതിയുടെ കൊലപാതകം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഫോറൻസിക് റിപ്പോർട്ട്
കോഴിക്കോട്: ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന്, പൊലീസ് അന്വേഷണം ഊർജിതമാക്കി. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാൻ വീട്ടിൽ ഫസീല (33)യെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവില്വാമല കുതിരംപാറക്കൽ അബ്ദുൽ സനൂഫിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. സുഹൃത്തിന്റെ…