
‘വധഭീഷണി, സ്വയരക്ഷയ്ക്ക് ആയുധം കൈവശം വയ്ക്കാൻ അനുമതി വേണം’: സൽമാൻ ഖാൻ
മുംബൈ: വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വയരക്ഷയ്ക്കായി ആയുധം കൈവശം വയ്ക്കാൻ അനുമതി തേടി ബോളിവുഡ് താരം സൽമാൻ ഖാൻ. ഇതുമായി ബന്ധപ്പെട്ട് താരം മുംബൈ പൊലീസിന് അപേക്ഷ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസം മുൻപ് സൽമാനും പിതാവ് സലിം ഖാനും നേരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കറുമായി അദ്ദേഹത്തിന്റെ ഓഫിസിലെത്തി സൽമാൻ ഖാൻ കൂടിക്കാഴ്ച നടത്തി. വൈകിട്ട് നാലു മണിയോടെയാണ് സൽമാൻ ദക്ഷിണ മുംബൈയിലെ കമ്മിഷണർ ഓഫിസിലെത്തിയത്. വധഭീഷണിക്കത്ത്…