
മൂന്നാറിലെ എട്ട് വയസുകാരിയുടെ മരണം പുതിയ വഴിത്തിരിവിൽ; പലതവണ പീഡനത്തിനിരയായതായി പോസ്റ്റുമാർട്ടം റിപ്പോർട്ട് ; നിർണായകമായി ഡമ്മി പരീക്ഷണം
മൂന്നാർ: എട്ടുവയസ്സുകാരിയെ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാകാമെന്ന് നിഗമനം. ഡമ്മി പരീക്ഷണം നടത്തിയതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഡമ്മി പരീക്ഷണം നടത്തിയത്. കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്ന് കണ്ടെത്തി. ഇതോടെ കുട്ടിയുടെ മരണശേഷം വള്ളി ആരോ കുട്ടിയുടെ കഴുത്തിൽ ചുറ്റിയതാകാമെന്നാണ് പോലീസ് പറയുന്നത്. രണ്ടര വർഷം 2019 സെപ്റ്റംബർ 9നാണ് കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെൻമൂർ ഡിവിഷനിൽ…