ബിജു ജോസഫിന്റെ കൊലപാതകം; കരാർ ലംഘനം പ്രകോപനമായി, 3 ദിവസത്തെ ആസൂത്രണം

ബിജു ജോസഫിന്റെ കൊലപാതകം; കരാർ ലംഘനം പ്രകോപനമായി, 3 ദിവസത്തെ ആസൂത്രണം

ഇടുക്കി: തൊടുപുഴയിൽ ബിജു ജോസഫ് കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം ഇടപാടിനെ ചൊല്ലി കേസിലെ പ്രതി ജോമോന് ബിജുവിനോട് വിരോധമുണ്ടായിരുന്നു. ചെറുപുഴയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജോമോന് ഒരു ലക്ഷം രൂപയോളം ബിജു നൽകാൻ ഉണ്ടായിരുന്നു. ഇത് ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ മൂന്ന് ദിവസത്തെ ആസൂത്രണമുണ്ടായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു. ബിജുവിന്റെ ഓരോ നീക്കങ്ങളും പ്രതികൾ നിരീക്ഷിച്ചിരുന്നു. ഈ മാസം 15നാണ് ബിജുവിനെ ലക്ഷ്യമിട്ട് എത്തിയത്.19ന് രാത്രി തട്ടിക്കൊണ്ടുപോകാൻ ആയിരുന്നു…

Read More
ചായയെന്നു വിശ്വസിപ്പിച്ച് 12കാരനെ മദ്യം കുടിപ്പിച്ചു; ഇടുക്കിയിൽ യുവതി അറസ്റ്റിൽ

ചായയെന്നു വിശ്വസിപ്പിച്ച് 12കാരനെ മദ്യം കുടിപ്പിച്ചു; ഇടുക്കിയിൽ യുവതി അറസ്റ്റിൽ

പീരുമേട് (ഇടുക്കി): 12 വയസ്സുകാരനു മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയിൽ ഹാജരാക്കി. കട്ടൻ ചായ ആണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയതെന്നു പൊലീസ് പറഞ്ഞു. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ കാര്യം തിരക്കി….

Read More
ബിജു ജോസഫ് കൊലക്കേസ് : മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ, കൊലയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്

ബിജു ജോസഫ് കൊലക്കേസ് : മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ, കൊലയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്

തൊടുപുഴ: ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തി നാടുകടത്തിയ…

Read More
രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ഒൻപതാംക്ലാസുകാരൻ തൂങ്ങി മരിച്ചു

രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ഒൻപതാംക്ലാസുകാരൻ തൂങ്ങി മരിച്ചു

തൊടുപുഴ (ഇടുക്കി): കാഞ്ചിയാറിൽ ഒൻപതാംക്ലാസുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പതിനാലുവയസുകാരനായ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഫോണുപയോഗത്തെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു. മാതാപിതാക്കൾ ജോലിക്കുപോയിരിക്കുകയായിരുന്നു. ഇവർ കുട്ടിയെ വിളിച്ചിട്ട് കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവർ വന്ന് നോക്കുമ്പോൾ അടുക്കളയുടെ ഭാ​ഗത്തായി തൂങ്ങിമരിച്ച നിലയിലായി കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More
ഗ്രാമ്പിയിലെ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

ഗ്രാമ്പിയിലെ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

വണ്ടിപ്പെരിയാർ(ഇടുക്കി): ഗ്രാമ്പിയിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടിയെങ്കിലും താമസിയാതെ കടുവ ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. വലയിലാക്കിയ കടുവയെ കൂട്ടിലാക്കി വാഹനത്തിൽ തേക്കടിയിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിനിടെയാണ് കടുവ ചത്തത്. രണ്ടുദിവസമായി കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം നടത്തുകയായിരുന്നു.ഞായറാഴ്ച നടത്തിയ പരിശോധനയിൽ, കടുവ മറ്റൊരു സ്ഥലത്തേക്ക്‌ മാറിപ്പോയതായി തിരിച്ചറിഞ്ഞു. തുടർന്ന് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഞായറാഴ്ച ഏറെ വൈകിയും വനപാലകർ തിരച്ചിൽ…

Read More
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറിൽനിന്ന് വട്ടവടയിലേക്കു പോകുന്ന റോഡിൽ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികലാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.  നാഗർകോവിൽ സ്ക്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട്…

Read More
14കാരി പ്രസവിച്ചു, പെണ്‍കുട്ടി ഗര്‍ഭിണിയായത് ബന്ധുവായ 14കാരനില്‍ നിന്ന് : സംഭവം ഇടുക്കിയില്‍

14കാരി പ്രസവിച്ചു, പെണ്‍കുട്ടി ഗര്‍ഭിണിയായത് ബന്ധുവായ 14കാരനില്‍ നിന്ന് : സംഭവം ഇടുക്കിയില്‍

ഇടുക്കി: ഇടുക്കിയില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പതിനാലുകാരനായ ബന്ധുവില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്….

Read More
കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവം : മൂന്ന് സൊസൈറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവം : മൂന്ന് സൊസൈറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

തൊടുപുഴ : കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കാനിടയായ സംഭവത്തില്‍ മൂന്ന് കോര്‍പ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉള്‍പ്പെട്ടവരാണ് മൂന്ന് പേരും. മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല….

Read More
Back To Top
error: Content is protected !!