
സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരന് ക്രൂരമര്‍ദനം
ന്യൂഡല്‍ഹി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരനെ മര്‍ദിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹി കല്‍കജിയിലെ പ്രകാശ് എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്ലസ്ടു വിദ്യാര്‍ഥിനിയായ സഹോദരിക്കൊപ്പം സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രകാശിന് മര്‍ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ കല്‍കജിയിലെ സര്‍വോദയ വിദ്യാലയത്തിന് സമീപത്തായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന മൂന്നുപേര്‍ സഹോദരിയെ പിന്തുടര്‍ന്ന് അശ്ലീല ആംഗ്യം കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് മൂന്നഗ സംഘം പ്രകാശിനെ മര്‍ദിച്ചത്. പിന്നാലെ 17-കാരന്റെ…