ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ച്

ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ച്

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ച് കവിഞ്ഞു.സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരണമടഞ്ഞത്. കൂടാതെ ശാദ്ര ഡിസിപി അമിത് ശര്‍മ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനിടയില്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തയാള്‍ പിടിയിലായതായും റിപ്പോര്‍ട്ട് ഉണ്ട്. ഷാരൂഖ് എന്നയാളാണ് പൊലീസിനു നേരെ വെടിയുതിര്‍ത്തതെന്ന് അന്വേഷണത്തില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു

Back To Top
error: Content is protected !!