
കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ ഹൈക്കോടതി വിശദീകരണം തേടി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്കെതിരെ സിന്‍ഡിക്കേറ്റ് അഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്ക് എതിരെയാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പരാതി ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് കോടതി സര്‍വകലാശാല അധികൃതരോട് വിശദീകരണം തേടിയത്. ബാക്ക്‌ലോഗുകള്‍ പരിഗണിക്കാതെയും അതോടൊപ്പം സംവരണ ചട്ടങ്ങള്‍ പാടെ കാറ്റില്‍ പറത്തിയും യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്ത തരത്തിലുള്ള നിയമനങ്ങളുമായാണ് സര്‍വകലാശാല മുന്നോട്ടു പോകുന്നത് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണമായി സിന്‍ഡിക്കേറ്റ് അംഗം റഷീദ് മുന്നോട്ട് വെച്ചത്….