ഐഎഫ്എഫ്കെ കൊച്ചി എഡീഷന് വിവാദത്തില്‍ വിശദീകരണവുമായി വീണ്ടും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍.ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് നടന് സലിംകുമാറിനെ ഉള്‍പെടുത്തിയില്ല എന്ന് നടന് ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ്.എന്നാല്‍ ഇതു പിന്നീട് വിവാദമാകുകയായിരുന്നു വെന്നും കമല്‍ പറഞ്ഞു.മറ്റൊരു ലിസ്റ്റില്‍ സലിംകുമാറിന്റെ പേരുണ്ടായിരുന്നു. അത് മനസിലാക്കാതെയാണ് സലിം പ്രതികരണം നടത്തിയത്.സംഭവത്തില്‍ രാഷ്ട്രീയമുണ്ടെന്ന് സലിംകുമാര്‍ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു. ചെയ്യാത്ത തെറ്റിനാണ് താന്‍ പഴി കേള്‍ക്കേണ്ടി വന്നത്. വന്‍ അപവാദ പ്രചരണങ്ങള്‍ ഉണ്ടായെന്നും കമല്‍ പറഞ്ഞു.