Editor

കടലുണ്ടി പുഴയിൽ നിന്ന് നാനൂറ് കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ കണ്ടെത്തി

കടലുണ്ടി പുഴയിൽ നിന്ന് നാനൂറ് കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ കണ്ടെത്തി

മലപ്പുറം: വള്ളിക്കുന്ന് കടലുണ്ടി പുഴയിൽ നിന്ന് നാനൂറ് കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ കണ്ടെത്തി. എട്ട് ചാക്കുകളിലാക്കിയ നിലയിൽ കണ്ടെത്തിയ പുകയില ഉൽപന്നങ്ങള്‍ ട്രെയിനില്‍ നിന്നും ഉപേക്ഷിച്ചതാണെന്നാണ് എക്സൈസിൻ്റെ പ്രാഥമിക നിഗമനം. കടലുണ്ടി അഴിമുഖത്തോട് ചേര്‍ന്നുള്ള റയില്‍വെ പാലത്തിടിയിലും പരിസരത്തുമായാണ് ലഹരി ഉൽപന്നങ്ങള്‍ കണ്ടെത്തിയത്. ഇവ പുഴയിൽ ഒഴുകി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ പരപ്പനങ്ങാടി റെയ്ഞ്ച് എക്‌സൈസിൽ വിവരമറിയിക്കുകയായിരുന്നു. ഇവയ്ക്ക് 8 ലക്ഷത്തോളം രൂപ വിലവരുമെന്നും എക്‌സൈസ് അറിയിച്ചു.

Read More
കാർത്തിയുടെ പുതിയ സിനിമക്ക് തുടക്കം കുറിച്ചു

കാർത്തിയുടെ പുതിയ സിനിമക്ക് തുടക്കം കുറിച്ചു

പ്രദർശന സജ്ജമായ സുൽത്താനു  ശേഷം കാർത്തി നായകനാവുന്ന പുതിയ സിനിമയ്ക്ക് പൂജ – റെക്കോർഡിങ്ങോടെ  ഇന്നു ചെന്നൈയിൽ തുടക്കം കുറിച്ചു . കഥയുംപ്രോജക്റ്റുകളും വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന കാർത്തി ഇക്കുറി കൈകോർക്കുന്നത്     ” ഇരുമ്പു തിരൈ ” , ” ഹീറോ ” എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ  പി.എസ്.മിത്രനൊപ്പമാണ് . ഈ ഒത്തുചേരൽ തന്നെ ആരാധകരിൽ ഏറെ പ്രതീക്ഷയുണർത്തുന്നതാണ് . ഇനിയും പേരിട്ടിട്ടില്ലാത്ത (പ്രൊഡക്ഷൻ നമ്പർ 4 ) ഈ സിനിമ  നിർമ്മിക്കുന്നത്  പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ…

Read More
‘യെസ് ഓണ്‍ലൈന്‍’ അവതരിപ്പിച്ച് യെസ് ബാങ്ക്

‘യെസ് ഓണ്‍ലൈന്‍’ അവതരിപ്പിച്ച് യെസ് ബാങ്ക്

കൊച്ചി:  യെസ് ബാങ്ക് തങ്ങളുടെ പുതിയ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ്  സംവിധാനമായ ‘യെസ് ഓണ്‍ലൈന്‍’  പുറത്തിറക്കി. ഇടപാടുകാരുടെ മനസില്‍ സുരക്ഷയും  ആശ്വാസവും പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തനനുസരിച്ചാണ്   ബാങ്ക്  യെസ് ഓണ്‍ലൈന്‍ അവതരിപ്പിച്ചിട്ടുള്ളത്.നൂതന മെഷീന്‍ ലേണിംഗും അഡാപ്റ്റീവ് യൂസര്‍ ഇന്റര്‍ഫേസും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്തിനാല്‍ യെസ് ഓണ്‍ലൈന്‍ വഴി  ബില്‍ പേയ്മെന്റുകള്‍, പണം കൈമാറ്റം, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, മറ്റ് പതിവ് ഇടപാടുകള്‍ തുടങ്ങിയവ  വളരെ വേഗത്തില്‍ നിറവേറ്റാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍, വായ്പകള്‍, നിക്ഷേപങ്ങള്‍ തുടങ്ങി  ബാങ്കിന്റെ എല്ലാ…

Read More
ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയം; ഇഡിയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ പിന്മാറി

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയം; ഇഡിയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ പിന്മാറി

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കില്ലെന്ന് ബാലാവകാശ കമ്മീഷന്‍. ബിനീഷിന്റെ കുടുംബം നല്‍കിയ പരിതിയിലെ നടപടിയില്‍ നിന്നാണ് ബാലാവകാശ കമ്മീഷന്‍ പിന്മാറിയത്.ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍നടപടിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്നാണ് കമ്മീഷന്റെ വിശദീകരണം. ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിനീഷ് കോടിയേരിയുടെ രണ്ടര…

Read More
ലക്ഷ്മി യിലെ അക്ഷയ് കുമാറിന്റെ ട്രാൻസ്ജെൻഡർ താണ്ഡവം വൈറൽ!

ലക്ഷ്മി യിലെ അക്ഷയ് കുമാറിന്റെ ട്രാൻസ്ജെൻഡർ താണ്ഡവം വൈറൽ!

അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ’  നവംബര്‍ 9 ന്  ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ് . കിയാരാ അദ്വാനിയാണ്  രാഘവ ലോറന്‍സ് ഒരുക്കുന്ന   ഈ  സിനിമയിൽ  അക്ഷയ്കുമാറിന്റെ നായിക. കഴിഞ്ഞ ദിവസം അക്ഷയ് കുമാർ ട്രാൻസ്ജെൻഡറായി താണ്ഡവമാടുന്ന ‘ലക്ഷ്മി’ യിലെ ബാം ബോലെ എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഈ ഗാന വീഡിയോക്ക് ലഭിച്ചത്. നിമിഷങ്ങൾ കൊണ്ട് വൈറലായ ഈ ഗാനം സോഷ്യൽ മീഡിയായിൽ വൻ മുന്നേറ്റം തുടരുകയാണ്. നൂറു കണക്കിന് ഭിന്ന ലിംഗക്കാരുമായിട്ടുള്ള ബ്രന്മാണ്ട…

Read More
പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: കോവിഡ് ബാധിതരായി അസുഖത്തെ അതിജീവിച്ചവര്‍ക്ക് തുടര്‍ പരിചരണ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ പ്രത്യേക ചികിത്സാ വിഭാഗമായ പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് 19 ബാധിതരായ ശേഷം അസുഖത്തെ അതിജീവിക്കുന്ന പത്ത് മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ക്ക് ഗുരുതരമായ തുടര്‍ അസുഖങ്ങള്‍ ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ വിലയിരുത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ജനറല്‍ മെഡിസിന്‍, ഹൃദ്രോഗം, ന്യൂറോളജി, മാനസിക സമ്മര്‍ദ്ദം തുടങ്ങി നിരവധിയായ വിഷയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് കോവിഡ് മുക്തരായവരില്‍…

Read More
കെ എം ഷാജിയുടെ ഭാര്യ ഇഡിക്ക് മൊഴി നല്‍കുന്നു

കെ എം ഷാജിയുടെ ഭാര്യ ഇഡിക്ക് മൊഴി നല്‍കുന്നു

കോഴിക്കോട്: അഴീക്കോട് എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്.കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട്…

Read More
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. കൊവിഡ് സാഹചര്യത്തില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബര്‍ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടമായി ഡിസംബര്‍ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനാല്…

Read More
Back To Top
error: Content is protected !!