ശബരിമല ഉത്സവം കൊടിയേറ്റം ഒന്‍പതിന്: മീനമാസ പൂജ 14 മുതല്‍

ശബരിമല ഉത്സവം കൊടിയേറ്റം ഒന്‍പതിന്: മീനമാസ പൂജ 14 മുതല്‍

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ശബരിമല ഉത്സവത്തിനും മീനമാസ പൂജയ്‌ക്കുമായി ക്ഷേത്രനട ഈ മാസം എട്ടിന് വൈകീട്ട് അഞ്ചു മണിക്ക് തുറക്കും. ഒന്‍പതിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉത്സവത്തിന് കൊടിയേറ്റും.

17ന് രാത്രി പള്ളിവേട്ട നടക്കും. ശരംകുത്തിയില്‍ പ്രത്യേകം ക്രമീകരിച്ച കുട്ടിവനത്തിലാണ് പള്ളിവേട്ട നടക്കുക. തുടര്‍ന്ന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. ഉത്സവത്തിന് സമാപനം കുറിച്ച് 18ന് പമ്പയില്‍ ആറാട്ട് നടക്കും. തുടര്‍ന്ന് ദേവനെ പമ്പാഗണപതി കോവിലിലേക്ക് എഴുന്നള്ളിച്ചിരുത്തും.

മീനമാസ പൂജ 14 മുതല്‍ 19 വരെയാണ് നടക്കുന്നത്. അതിനാല്‍ ക്ഷേത്രനടതുറക്കുന്ന എട്ടു മുതല്‍ 19ന് രാത്രിവരെ ഭക്തര്‍ക്ക് ദര്‍ശനമുണ്ടാകും. തീര്‍ത്ഥാടകര്‍ പൊലീസിന്റെ വെര്‍ച്ച്വല്‍ ക്യൂ ബുക്ക് ചെയ്യണം. ഉത്സവവും മീനമാസ പൂജയും ഇത്തവണ ഒരുമിച്ചാണ് വരുന്നത്.

Back To Top
error: Content is protected !!