കീവ് : യുക്രെയ്ന് നേരെയുള്ള റഷ്യൻ ആക്രമണം അള്ളാഹുവിന്റെ പാതയിലാണെന്ന് ചെചെൻ ആർമി നേതാവ് റംസാൻ കദിറോവ് . ജോർജിയയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു റഷ്യൻ റിപ്പബ്ലിക്കാണ് ചെച്നിയ. അവിടെ വിന്യസിച്ചിരിക്കുന്ന സൈനിക സേനയാണ് ചെചെൻ ആർമി. ചെച്നിയ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല, റഷ്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.
ചെചെൻ റിപ്പബ്ലിക്കിന്റെ തലവനാണ് റംസാൻ കദിറോവ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പാദസേവകൻ എന്നാണ് കദിറോവ് സ്വയം വിശേഷിപ്പിക്കുന്നത്, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷത്തിലേക്ക് തന്റെ പോരാളികളെ കദിറോവ് അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു . അതിനു പിന്നാലെയാണ് ആക്രമണകാരികൾ “അല്ലാഹുവിന്റെ പാതയിലാണ്” എന്ന് കാദിറോവ് പറഞ്ഞത്.
90-കളുടെ മധ്യത്തിൽ റഷ്യൻ ഫെഡറേഷനെതിരായ ജിഹാദി കലാപത്തിൽ പോരാടിയ തീവ്ര ഇസ്ലാമിസ്റ്റാണ് കദിറോവ്. തന്റെ പിതാവിനെ പിന്തുടർന്ന് പ്രസിഡന്റ് പുടിന്റെ രക്ഷാകർതൃത്വത്തിൽ ചെച്നിയയുടെ തർക്കമില്ലാത്ത യജമാനനായി. യുക്രെയ്നിയൻ ആക്രമണത്തെ സഹായിക്കാൻ 70,000 പോരാളികളെയാണ് കദിറോവ് അയച്ചിരിക്കുന്നത് .
പ്രാദേശിക തലസ്ഥാനമായ ഗ്രോസ്‌നിയിൽ തങ്ങളുടെ 12,000 പോരാളികളുണ്ടെന്ന് ചെചെൻ സൈന്യം പ്രഖ്യാപിച്ചു. യുക്രെയ്ൻ പതാക വലിച്ചെറിയുന്നതും അതിന്റെ സ്ഥാനത്ത് ഒരു റഷ്യൻ പതാക ഉയർത്തുന്നതും കാണിക്കുന്ന വീഡിയോയും കദിറോവ് പങ്കിട്ടു.
ചെചെൻ റിപ്പബ്ലിക്കിലെ മുഫ്തി, സലാ മെഷീവ്, ആക്രമണത്തിന് മതപരമായ പിന്തുണ വാഗ്ദാനം ചെയ്തു.‘ ഏകദേശം 30 ദശലക്ഷം മുസ്ലീങ്ങൾ റഷ്യയിൽ താമസിക്കുന്നു. ഈ രാജ്യത്ത് ഔദ്യോഗികമായി ആദരിക്കപ്പെടുന്ന മതമാണ് ഇസ്ലാം. ഈ രാജ്യത്ത്, നിയമനിർമ്മാണ തലത്തിൽ, പ്രവാചകൻ മുഹമ്മദ് നബിയെയും ഖുർആനെയും അവഹേളിക്കുന്നത് നിരോധിച്ചിരിക്കുന്നു, ഇസ്ലാം പൂർണ്ണമായി ആചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് . എന്നാൽ റഷ്യ തകർന്നാൽ ഇതെല്ലാം തകരും,” മെഷീവ് മുന്നറിയിപ്പ് നൽകി.