ശബരിമല ഡ്യൂട്ടിക്കുപോയ ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു

ശബരിമല ഡ്യൂട്ടിക്കുപോയ ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു

ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. 32 ജീവനക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആറ്റിങ്ങൽ ആലംകോട് വെയ്ലൂരിൽ പുലർച്ചെ അഞ്ചരയോടെ ആണ് അപകടം. ഇടത് വശത്തെ പുറകിലത്തെ രണ്ട് ടയറുകളും ഊരിത്തെറിച്ചു. അതിനു ശേഷം 200 മീറ്ററോളം വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഒരു ടയർ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചിൽ നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു.

Read More
ശബരിമല ഉത്സവം കൊടിയേറ്റം ഒന്‍പതിന്: മീനമാസ പൂജ 14 മുതല്‍

ശബരിമല ഉത്സവം കൊടിയേറ്റം ഒന്‍പതിന്: മീനമാസ പൂജ 14 മുതല്‍

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ശബരിമല ഉത്സവത്തിനും മീനമാസ പൂജയ്‌ക്കുമായി ക്ഷേത്രനട ഈ മാസം എട്ടിന് വൈകീട്ട് അഞ്ചു മണിക്ക് തുറക്കും. ഒന്‍പതിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉത്സവത്തിന് കൊടിയേറ്റും. 17ന് രാത്രി പള്ളിവേട്ട നടക്കും. ശരംകുത്തിയില്‍ പ്രത്യേകം ക്രമീകരിച്ച കുട്ടിവനത്തിലാണ് പള്ളിവേട്ട നടക്കുക. തുടര്‍ന്ന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. ഉത്സവത്തിന് സമാപനം കുറിച്ച് 18ന് പമ്പയില്‍ ആറാട്ട് നടക്കും. തുടര്‍ന്ന് ദേവനെ പമ്പാഗണപതി കോവിലിലേക്ക് എഴുന്നള്ളിച്ചിരുത്തും. മീനമാസ പൂജ 14 മുതല്‍ 19 വരെയാണ് നടക്കുന്നത്. അതിനാല്‍…

Read More
കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുഖേന രജിസ്റ്റര്‍ ചെയ്ത കോവിഡ് വാക്സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാകും പ്രവേശനം. 5 ദിസം നീണ്ടുനില്‍ക്കുന്ന കര്‍ക്കിടകമാസ പൂജക്കായി പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം തീര്‍ഥാടനത്തിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More
പിണറായി സർക്കാർ വീണ്ടും അയ്യപ്പ ഭക്തരെ വഞ്ചിച്ചു ; കേരള സമൂഹം പ്രതികരിക്കണമെന്ന് ഹനുമാൻ സേന

പിണറായി സർക്കാർ വീണ്ടും അയ്യപ്പ ഭക്തരെ വഞ്ചിച്ചു ; കേരള സമൂഹം പ്രതികരിക്കണമെന്ന് ഹനുമാൻ സേന

ശബരിമല : ശബരിമല കോവിഡിന്റെ മറവിൽ കേരളത്തിലെ അയ്യപ്പഭക്തർക്ക് ദർശനം നിഷേധിച്ചതിൽ നിരാശരായ അയ്യപ്പ ഭക്തരുടെ പ്രതിഷേധം നിലയ്ക്കലിൽ . ഓൺലൈൻ ബുക്കിങ്ങ് വഴി കോവിസ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ ദർശനാനുമതി നല്കും എന്ന് പറഞ്ഞ സർക്കാർ മണ്ഡലം ഒന്നു മുതൽ മകരവിളക്ക് ഉത്സവം വരെ മുദ്ര അണിഞ്ഞ് വൃതമെടുത്ത ആയിര കണക്കിന് അയ്യപ്പ ഭക്തരെ ഓൺലൈൻ കോവിസ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും ഓൺ ലൈൻ പാസ് ഇല്ലാ എന്ന് പറഞ്ഞു കൊണ്ട് നിലയ്ക്കലിൽ നിന്ന് തിരിച്ചയക്കുകയാണ് ചെയ്തത്…

Read More
മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമാകും. ഇരുവരും ചേര്‍ന്ന് ശ്രീകോവിലിലെ നെയ് വിളക്കുകള്‍ തെളിയിച്ച് ഭസ്മത്താല്‍ അഭിഷേകം ചെയ്ത യോഗനിദ്രയില്‍ ഉള്ള അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറക്കുന്നതോടെ പതിവ് പൂജകള്‍ ആരംഭിക്കും. അപ്പോള്‍ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടി…

Read More
വ്യാജ പാസുമായി ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

വ്യാജ പാസുമായി ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വ്യാജ പാസുമായെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നിവരാണ് പിടിയിലായത്. അഷ്ടാഭിഷേകത്തിനുള്ള പാസുമായാണ് ഇവര്‍ പമ്ബയിലെത്തിയത്. ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ പമ്ബ പൊലീസ് അറസ്റ്റ് ചെയ്തത്. അതെസമയം, ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച്‌ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന…

Read More
Back To Top
error: Content is protected !!