പത്തനംതിട്ട : കോട്ടാങ്ങൽ ചുങ്കപ്പാറ സെന്റ് ജോർജ് സ്കൂളിൽ ഹിന്ദു വിദ്യാർത്ഥികളുടെ ദേഹത്ത് ആം ബാബരി ബാഡ്ജ് പതിച്ച കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്. ചുങ്കപ്പാറ ഓലിക്കപ്ലാക്കൽ നസീറിന്റെ മകൻ മുഹമ്മദ് മുനീർ നസീർ (22),ചുങ്കപ്പാറ തടത്തേൽ ഷാഹുലിന്റെ മകൻ സലാഹുദ്ധീൻ (21) എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .മത സ്പർദ്ധയുണ്ടാക്കൽ, കലാപ ശ്രമം, ഗൂഢാലോചന, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ഡിസംബർ ആറിന് അയോധ്യാ ദിനത്തിൽ ആണ് സ്കൂളിൽ എത്തിയ ഹിന്ദു വിദ്യാർത്ഥികളുടെ ദേഹത്ത് ‘ഞാൻ ബാബരി എന്ന ബാഡ്ജ് പ്രതികൾ നിര്‍ബന്ധപൂർവം പതിച്ചത് . പോപ്പുലർഫ്രണ്ട് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു സ്കൂൾ വിദ്യാർത്ഥികളുടെ നെഞ്ചത്ത് ബാഡ്ജ് പതിച്ചത്. സംസ്ഥാനത്തെ മറ്റു വിദ്യാലയങ്ങളിലും ഇത്തരത്തിൽ ബാഡ്ജ് പതിച്ചതായി ആരോപണം ഉയർന്നിരുന്നു.
സംഭവത്തെ തുടർന്ന് വിവിധ സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതികൾ ഒളിവിൽ പോയ സാഹചര്യത്തിൽ ആണ് പെരുമ്പെട്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .
പ്രതികളെക്കുറിച്ച് 94979 08512, 94979 47145, 94979 80238 എന്നീ നമ്പറുകളിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കണമെന്നാണ് പോലിസ് അറിയിപ്പ്