മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച രാവിലെ 29 പൈസ കുറഞ്ഞ് 72.49ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്നിരുന്നു.
ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ 14 ശതമാനം ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. ഇപ്പോഴും ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യന്‍ കറന്‍സിയെന്ന നാണക്കേടില്‍ നിന്ന് രൂപയ്ക്ക് കരകയറാനായിട്ടില്ല.