കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന്അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെയുള്ളവ മാറ്റിവെച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും പരിഹാരിക്കാനായിട്ടില്ല. ഇന്നലെ രാത്രി പാലക്കാട് കഞ്ചിക്കോട് നിന്ന് പരിമിതമായി ഓക്സിജന്‍ എത്തിച്ചിരുന്നു. ഇത് അടിയന്തരാവശ്യത്തിന് മാത്രമേ തികയൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ നടത്താനാകൂ. മറ്റുള്ളവ താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കയാണ്.
ഇന്ന് ഓക്സിജന്‍ ആവശ്യത്തിന് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമത്തിന് കാരണം വിതരണ കേന്ദ്രത്തിലെ ലഭ്യതക്കുറവാണ്. പ്ലാന്റുകളില്‍ നിന്നാണ് വിതരണ കമ്ബനി ഓക്സിജന്‍ സംഭരിക്കുന്നത്. അവിടെയുള്ള സാങ്കേതിക പ്രശ്നമാണ് എത്തിക്കുന്നതിന് തടസ്സമായതെന്നാണ് വിശദീകരണം.