വിസ്കിയെ നെഞ്ചോടു ചേർത്ത് മോഹൻലാൽ; കൈയിലെ വാച്ചിന്‍റെ വില കണ്ടുപിടിച്ച് ആരാധകരും

വിസ്കിയെ നെഞ്ചോടു ചേർത്ത് മോഹൻലാൽ; കൈയിലെ വാച്ചിന്‍റെ വില കണ്ടുപിടിച്ച് ആരാധകരും

തന്‍റെ പൊന്നോമനയായ വളർത്തു നായ വിസ്കിക്കൊപ്പമുള്ള പുതിയ ചിത്രവുമായി നടൻ മോഹൻലാൽ. വിസ്ക്കിക്കൊപ്പമുള്ള താരത്തിന്‍റെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പുതിയ ചിത്രത്തിൽ കൂടുതൽ ചെറുപ്പമായി സ്റ്റൈലൻ ലുക്കിലാണ് താരമുള്ളത്. രസകരമായ കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീനും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ടിജോ ജോണുമാണ്.

ചിത്രം വൈറലായതോടെ പ്രിയതാരത്തിന്‍റെ കൈയിൽ കിടക്കുന്ന വാച്ചേതെന്ന് കണ്ടുപിടിച്ച് വിലയും ചിലർ കമന്‍റ് ചെയ്യുന്നുണ്ട്. സ്വിസ് ലക്ഷ്വറി വാച്ച് നിര്‍മാതാക്കളായ ഹബ്ലോട്ടിന്‍റെ പുതിയ മോഡലായ ബിഗ് ബാംഗ് യുനിക്കോ ഇറ്റാലിയ ഇൻഡിപെൻഡൻഡ് ബ്ലൂ വാച്ചാണ് കൈയിൽ താരം കെട്ടിയിരിക്കുന്നത്. ഇരുപത് ലക്ഷത്തിനടുത്താണ് വാച്ചിന് ഇന്ത്യൻ വിപണിയിൽ വില. മരക്കാർ, ബ്രോ ഡാഡി, റാം, 12 ത്ത് മാൻ, എമ്പുരാൻ, ബറോസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്‍റേതായി പുറത്തുവരാനുള്ളത്.

Back To Top
error: Content is protected !!