കോഴിക്കോട് മൂഴിക്കലിൽ കോവിഡ്​കാല ഇളവില്‍ ജയിലില്‍നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്​ പരിക്ക്

കോഴിക്കോട് മൂഴിക്കലിൽ കോവിഡ്​കാല ഇളവില്‍ ജയിലില്‍നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്​ പരിക്ക്

കോഴിക്കോട്​: കോവിഡ്​കാല ഇളവില്‍ ജയിലില്‍നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്​ പരിക്ക്​. മൂഴിക്കല്‍ ചെരിച്ചില്‍ മീത്തല്‍ അക്ഷയ്​യുടെ ആക്രമണത്തിലാണ്​ അയല്‍വാസിയായ ചെരിച്ചില്‍ മീത്തല്‍ മൂസ​ക്കോയ, ഭാര്യ ആമിന, മരുമകള്‍ റുസ്​ന എന്നിവര്‍ക്ക്​ പരിക്കേറ്റത്​. ഇവരെ ഗവ. ബീച്ച്‌​ ജനറല്‍ ആശുപ​ത്രിയില്‍ പ്രവേശിപ്പിച്ചു. അക്ഷയ്​ക്കും മാതാവ്​ അംബികക്കുമെതിരെ ചേവായൂര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്​. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ കുടുംബത്തിനെതിരെ ആക്രമണം പതിവാണെന്ന്​ പരിക്കേറ്റവര്‍ പറഞ്ഞു. ലഹരിക്ക്​ അടിമയായ അക്ഷയ്​ റെയില്‍വേ ഗേറ്റ്​കീപ്പറെ അടിച്ചുപരിക്കേല്‍പിച്ചതിലടക്കമുള്ള കേസുകളില്‍ പ്രതിയാണ്​. കോവിഡ്​ ഇളവില്‍ ജയിലില്‍നിന്ന്​ ഇറങ്ങിയതാണ്​.

Back To Top
error: Content is protected !!