കരിപ്പൂര്‍ വിമാന ദുരന്തം: ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാന ദുരന്തം: ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ 82 പേരും മലപ്പുറം ജില്ലയില്‍ 27 പേരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഗുരുതരമായി ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖം പ്രാപിച്ചു വരുന്നു. വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Back To Top
error: Content is protected !!