കരിപ്പൂര്‍ വിമാന ദുരന്തം: ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാന ദുരന്തം: ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ 82 പേരും മലപ്പുറം ജില്ലയില്‍ 27 പേരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഗുരുതരമായി ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖം പ്രാപിച്ചു വരുന്നു. വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More
മലപ്പുറത്തുകാരുടെ മാനവികതക്ക്​ അഭിവാദ്യമര്‍പ്പിച്ച്‌​ എയര്‍ ഇന്ത്യ

മലപ്പുറത്തുകാരുടെ മാനവികതക്ക്​ അഭിവാദ്യമര്‍പ്പിച്ച്‌​ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്​ സജ്ജരായ മലപ്പുറത്തുകാര്‍ക്ക്​ അഭിവാദ്യവുമായി എയര്‍ ഇന്ത്യ​. ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ അഭിവാദ്യമര്‍പ്പിച്ചത്​.ഇത്​ കേവലം ധൈര്യത്തിന്റെ മാത്രം കാര്യമല്ല, മാനവികതയുടെ സ്​പര്‍ശനമാണ്​. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച മലപ്പുറത്തുകാര്‍ക്ക്​ ഞങ്ങള്‍ അഭിവാദ്യമാര്‍പ്പിക്കുന്നു -എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ഫേസ്​ബുക്​ പേജില്‍ കുറിച്ചു.

Read More
കരിപ്പൂർ അപകടം;  മരണം 10 ആയി

കരിപ്പൂർ അപകടം; മരണം 10 ആയി

കരിപ്പൂർ അപകടം; 7 പേർ കൂടി മരിച്ചു; മരണം 10 ആയി. പൈലറ്റിനും പുരുഷന്മാരായ 2 യാത്രക്കാർക്കും പുറമെ ഒന്നരവയസ്സുകാരിയും ,  അമ്മയും അടക്കം 7  പേര് കൂടി മരിച്ചതായാണ് അറിയുന്നത്.  ഒട്ടേറെ പേർക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്. വിമാനത്തിന്റെ കോക്ക് പിറ്റ് മുതൽ മുൻ വാതിൽ വരെ തകർന്നു. മുൻ വാതിലിന്റെ ഭാഗത്തു വെച്ച് വിമാനം രണ്ടായി പിളർന്നു.ജീവനക്കാരുൾപ്പെടെ 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Read More
Back To Top
error: Content is protected !!