50 പേർക്ക് ഒരേ സമയം വിശ്രമിക്കാം, പമ്പയില്‍ വനിതകൾക്കായി പുതിയ വിശ്രമ കേന്ദ്രം

50 പേർക്ക് ഒരേ സമയം വിശ്രമിക്കാം, പമ്പയില്‍ വനിതകൾക്കായി പുതിയ വിശ്രമ കേന്ദ്രം

ശബരിമല: തീര്‍ഥാടകര്‍ക്ക് ഒപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം. സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍വഹിച്ചു. പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം 100 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇതിനായി നിര്‍മിച്ചിട്ടുള്ളത്.50 സ്ത്രീകള്‍ക്ക് ഒരേ സമയം വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ശീതീകരിച്ച കെട്ടിടത്തില്‍ വിശ്രമമുറി, ഫീഡിങ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവയും ഉണ്ട്. പമ്പയില്‍ വനിതകള്‍ക്കു വിശ്രമകേന്ദ്രം വേണമെന്നതു വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ചോറൂണു വഴിപാടിനായി എത്തുന്ന…

Read More
ദിലീപിന്റെ ശബരിമല ദർശനം; വീഴ്‌ചയെന്ന് കണ്ടെത്തൽ- നാല് ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ്

ദിലീപിന്റെ ശബരിമല ദർശനം; വീഴ്‌ചയെന്ന് കണ്ടെത്തൽ- നാല് ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ്

കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തി. നാല് ദേവസ്വം ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസയച്ചു. വിശദീകരണം കേട്ടശേഷം തുടർനടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് അറിയിച്ചു. അഡ്‌മിനിസ്ട്രേറ്റീവ്‌ ഓഫീസർ, എക്‌സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുകൾ എന്നിവർക്കാണ് നോട്ടീസ്. ദിലീപ് ദർശനം നടത്തിയ സമയത്ത് മറ്റ് ഭക്‌തർക്ക് ദർശനം തടസപ്പെട്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ദിലീപിന്റെ വിഐപി ദർശനത്തിൽ ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി…

Read More
കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി

കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി

കൊച്ചി: കനത്ത മഴയും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ശബരിമലയിൽ സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ശബരിമലയിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഭക്‌തർ പമ്പയിൽ…

Read More
ശബരിമലയിൽ ആചാര ലംഘനത്തിന് വീണ്ടും ശ്രമം: മല കയറാനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു

ശബരിമലയിൽ ആചാര ലംഘനത്തിന് വീണ്ടും ശ്രമം: മല കയറാനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു

ശബരിമലയിൽ പോകാനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു. തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് ശബരിമലയിൽ പ്രവേശിക്കാൻ എത്തിയത്. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ യുവതി പമ്പ ബസിൽ കയറിയതോടെയാണ് ആളുകൾ ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാരും പോലീസും ഇടപെട്ട് യുവതിയോട് വിവരങ്ങൾ തിരക്കി. ശബരിമലയിൽ പോകാനാണെന്ന് അറിഞ്ഞതോടെ പോലീസ് ഇവരെ ഇറക്കി തിരികെ തിരുവനന്തപുരം ബസിൽ കയറ്റിവിടുകയായിരുന്നു. ശബരിമലയിൽ പ്രവേശിക്കണമെന്ന ആവശ്യവുമായി എത്തിയ സ്ത്രീയ്‌ക്ക് ഏതെങ്കിലും സംഘടനകളുമായോ മറ്റോ ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ശബരിമല മണ്ഡലകാല മഹോത്സവം തകർക്കാനുള്ള നീക്കമാണ് സർക്കാരും തിരുവതാംകൂർ…

Read More
Back To Top
error: Content is protected !!