ശബരിമലയിൽ ആചാര ലംഘനത്തിന് വീണ്ടും ശ്രമം: മല കയറാനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു

ശബരിമലയിൽ ആചാര ലംഘനത്തിന് വീണ്ടും ശ്രമം: മല കയറാനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു

ശബരിമലയിൽ പോകാനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു. തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് ശബരിമലയിൽ പ്രവേശിക്കാൻ എത്തിയത്. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ യുവതി പമ്പ ബസിൽ കയറിയതോടെയാണ് ആളുകൾ ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാരും പോലീസും ഇടപെട്ട് യുവതിയോട് വിവരങ്ങൾ തിരക്കി. ശബരിമലയിൽ പോകാനാണെന്ന് അറിഞ്ഞതോടെ പോലീസ് ഇവരെ ഇറക്കി തിരികെ തിരുവനന്തപുരം ബസിൽ കയറ്റിവിടുകയായിരുന്നു. ശബരിമലയിൽ പ്രവേശിക്കണമെന്ന ആവശ്യവുമായി എത്തിയ സ്ത്രീയ്‌ക്ക് ഏതെങ്കിലും സംഘടനകളുമായോ മറ്റോ ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

ശബരിമല മണ്ഡലകാല മഹോത്സവം തകർക്കാനുള്ള നീക്കമാണ് സർക്കാരും തിരുവതാംകൂർ ദേവസ്വം ബോർഡും ചേർന്ന് നടത്തുന്നത് എന്ന് യതായി വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അറിയിച്ചിരുന്നു. ഇത്തവണയും യുവതികളെത്തിയാൽ തടയുമെന്നും ദേവസ്വം ബോർഡിലെ തന്നെ ചിലരാണ് ഇക്കാര്യത്തെക്കുറിച്ച് വിവരം നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Back To Top
error: Content is protected !!