
സോണിയ ഗാന്ധി ഓഗസ്റ്റ് മൂന്നിന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകണം; കോടതി ഉത്തരവ് ഇങ്ങനെ..
കൊല്ലം: സോണിയ ഗാന്ധിയോട് ഓഗസ്റ്റ് മൂന്നിന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. കോൺഗ്രസിന്റെ കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് എന്നിവരോടാണ് കോടതിയിൽ ഹാജരാകാൻ സമൻസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് നേതാവ്…