
ഐഎഫ്എഫ്കെയുടെ അവസാന ദിനം പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത് മികച്ച സിനിമകള്‍
29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമകള്‍. മേളയുടെ സമാപന ചടങ്ങിന് ശേഷം സുവര്‍ണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിശാഗന്ധിയില്‍ നടക്കും. യൂണിവേഴ്സല്‍ ലാംഗ്വേജ് മാത്യു റങ്കിന്‍ സംവിധാനം ചെയ്ത യൂണിവേഴ്സല്‍ ലാംഗ്വേജ് മനുഷ്യബന്ധങ്ങളുടെയും സ്വത്വത്തിന്റെയും സാര്‍വത്രികതയെ എടുത്തുകാട്ടുന്നു. ഐസില്‍ പുതഞ്ഞ രീതിയില്‍ പണം കണ്ടെത്തുന്ന രണ്ട് സ്ത്രീകള്‍, വിനോദസഞ്ചാരികളുടെ സംഘത്തെ നയിക്കുന്ന ടൂര്‍ ഗൈഡ്, അമ്മയെ സന്ദര്‍ശിക്കാനായി പുറപ്പെടുന്ന വ്യക്തി എന്നീ അപരിചിതരുടെ ജീവിതം പരസ്പരബന്ധിതമാകുന്നതാണ് കഥ. കൈരളി തിയേറ്ററില്‍…