
തമിഴ്‌നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി, അധ്യാപകര്‍ അറസ്റ്റില്‍
കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെല്ലാം പിടിയിലായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ ഇപ്പോള്‍ പോലീസ് 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ഒരു മാസമായി ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. ഈ വിവരം സ്‌കൂള്‍ പ്രിന്‍സിപ്പൽ കുട്ടിയുടെ മാതാപിതാക്കളെ…