
യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി; രണ്ടു വൈസ് പ്രസിഡന്റുമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി. രണ്ടു വൈസ് പ്രസിഡന്റുമാർക്ക് സസ്പെൻഷൻ. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു അറിയിച്ചു. സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ്…