Editor

ഓഹരി വിപണിയില്‍ നേട്ടം

ഓഹരി വിപണിയില്‍ നേട്ടം

മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്സ് 295 പോയന്റ് ഉയര്‍ന്ന് 37416ലും നിഫ്റ്റി 89 പോയന്റ് നേട്ടത്തില്‍ 11324ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 260 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള കാരണങ്ങളും രൂപയുടെ മൂല്യത്തില്‍ നേട്ടമുണ്ടായതുമാണ് ഓഹരി സൂചികകളില്‍ പ്രതിഫലിച്ചത്. ബാങ്ക്, ഓട്ടോ, മെറ്റല്‍, ഫാര്‍മ, എനര്‍ജി വിഭാഗം ഓഹരികള്‍ നേട്ടത്തിലാണ്. മിഡ്ക്യാപ് വിഭാഗത്തില്‍ സ്റ്റീല്‍ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍…

Read More
ബെന്‍സിന്റെ പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി

ബെന്‍സിന്റെ പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സ് പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി. തിരുവനന്തപുറത്ത് നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും രാഘവേന്ദ്ര ശിവകുമാറും ചേര്‍ന്നാണ് പുതിയ സി ക്ലാസ് പുറത്തിറക്കിയത്. C220d പ്രൈം, C220d പ്രോഗ്രസ്സീവ്, C300d AMG എന്നീ മൂന്ന് വകഭേദങ്ങളുണ്ട് സി ക്ലാസിന്. 40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഔഡി എ4, ബിഎംഡബ്ല്യു ത്രീ സീരീസ്, വോള്‍വേ എസ് 60…

Read More
സംയോജിത കാപ്പി വികസന പദ്ധതി നടപ്പിലാക്കുന്നു

സംയോജിത കാപ്പി വികസന പദ്ധതി നടപ്പിലാക്കുന്നു

കാപ്പി കര്‍ഷകരുടെ സമഗ്ര ക്ഷേമം ലക്ഷ്യമാക്കിയുള്ള സംയോജിത കാപ്പി വികസന പദ്ധതി നടപ്പിലാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കോഫി ബോര്‍ഡാണ് പദ്ധതി നടപ്പിലാക്കുന്നത്. അറബിക്ക, റോബസ്ട്ര എന്നീ രണ്ടിനങ്ങളാണ് കേരളത്തില്‍ കൃഷി ചെയ്യുന്നത്. അറബിക്ക കാപ്പി വയനാട്ടില്‍ തുലോം തുച്ഛമാണെങ്കില്‍ റോബസ്ട്ര കാപ്പി 67,426 ഹെക്ടറില്‍ കൃഷി ചെയ്യുന്നു. തിരുവിതാംകൂറില്‍ 10745 ഹെക്ടറും, നെല്ലിയാമ്പതിയില്‍ 2850 ഹെക്ടറും കൃഷി ചെയ്യുന്നു. അറബിക്ക കാപ്പി തിരുവിതാംകൂറില്‍ 1972 ഹെക്ടറും, നെല്ലിയാമ്പതിയില്‍ 1983 ഹെക്ടറുമാണ് കൃഷിക്കുള്ളത്….

Read More
ഇലക്ട്രിക് കാറുകളുമായി ടെക്നോപാര്‍ക്കിലെ ഐ.ടി. കമ്പനിയായ അലിയാന്‍സ്

ഇലക്ട്രിക് കാറുകളുമായി ടെക്നോപാര്‍ക്കിലെ ഐ.ടി. കമ്പനിയായ അലിയാന്‍സ്

കേരളത്തിലാദ്യമായാണ് ഇലക്ട്രിക് ടാക്സി സര്‍വീസ് നടത്തുന്നത്.ടെക്നോപാര്‍ക്കിനകത്തായി അഞ്ചു ഓഫീസുകളാണ് അലിയാന്‍സിനുള്ളത്. ഒരു ഓഫീസില്‍നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരെ കൊണ്ടു പോകുന്നതിനാണ് ഇലക്ട്രിക് കാറുകള്‍ കൂടുതലായി ഉപയോഗിക്കുക. തൊണ്ണൂറിലേറെ കാബുകളാണ് ജീവനക്കാര്‍ക്കായി ടെക്നോപാര്‍ക്കിലുള്ളത്. അഞ്ചു കാബുകളാണ് ആദ്യ ഘട്ടമായി കമ്പനി ഉപയോഗിക്കുന്നത്. ടെക്നോപാര്‍ക്ക് കാമ്പസില്‍ തന്നെ കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു ചാര്‍ജിങ് പോയിന്റുണ്ട്. ഈ ക്വിക്ക് ചാര്‍ജറില്‍ 90 മിനിറ്റ് മതി ചാര്‍ജാവാന്‍. എട്ടു ലക്ഷ രൂപ ചെലവിലാണ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ പോര്‍ട്ടുകള്‍ ഉപയോഗിച്ചും കാറുകള്‍…

Read More
ലിംഗ വിവേചനം നടത്തിയെന്നാരോപിച്ച് ഫെയ്‌സ്ബുക്കിനെതിരെ കേസ്

ലിംഗ വിവേചനം നടത്തിയെന്നാരോപിച്ച് ഫെയ്‌സ്ബുക്കിനെതിരെ കേസ്

തൊഴില്‍ പരസ്യങ്ങളില്‍ ലിംഗവിവേചനം നടത്തിയെന്നാരോപിച്ച് ഫെയ്സ്ബുക്ക് ഉള്‍പ്പടെ പത്തോളം തൊഴില്‍ ദാതാക്കള്‍ക്കെതിരെ കേസ്. വിവിധ തസ്തികകളിലേക്ക് സ്ത്രീകളേയും പുരുഷന്മാരെയും വെവ്വേറെ ലക്ഷ്യം വെച്ച് പരസ്യം നല്‍കിയതിനാണ് കേസ്. ഫെയ്സ്ബുക്കിന്റെ പരസ്യ വിതരണ സംവിധാനം വഴി നല്‍കിയ പരസ്യങ്ങള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് ഫെയ്സ്ബുക്കിനെതിരെ യുഎസ് ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്ചൂനിറ്റി കമ്മീഷന് പരാതി നല്‍കിയത്.യൂണിയന് പുറമെ മൂന്ന് വനിതാ തൊഴിലാളികള്‍, അമേരിക്കയിലെ കമ്മ്യൂണിക്കേഷന്‍ ജീവനക്കാര്‍ എന്നിവരാണ് പരാതിയില്‍ കക്ഷിചേര്‍ന്നിരിക്കുന്നത്. പോലീസ് സേന, ഡ്രൈവര്‍ പോലുള്ള…

Read More
പിഎന്‍ബി, ഓറിയെന്റല്‍ ബാങ്ക് , ആന്ധ്ര ബാങ്ക് എന്നിവയെ ലയിപ്പിക്കാന്‍ നീക്കം

പിഎന്‍ബി, ഓറിയെന്റല്‍ ബാങ്ക് , ആന്ധ്ര ബാങ്ക് എന്നിവയെ ലയിപ്പിക്കാന്‍ നീക്കം

പൊതുമേഖലയിലെ മറ്റൊരു ബാങ്ക് ലയനത്തിനുകൂടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ആന്ധ്ര ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒന്നാക്കാനാണ് ആലോചന. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനം പ്രഖ്യാപിച്ചതിനുപിന്നാലെയാണ് മറ്റ് മൂന്നു ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഡിസംബര്‍ 31 നുമുന്‍പ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് വന്‍കിട ബാങ്കുകളുടെ എണ്ണം കുറച്ച് ബാങ്കിങ് സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുെട ഭാഗമായാണ്…

Read More
പെട്രോളിന് വീണ്ടും വില കൂടി

പെട്രോളിന് വീണ്ടും വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. ഇത് മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.57 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.

Read More
നോക്കിയ 5.1 പ്ലസ് ഉടന്‍ ഇന്ത്യയിലെത്തും

നോക്കിയ 5.1 പ്ലസ് ഉടന്‍ ഇന്ത്യയിലെത്തും

നോക്കിയ 5.1 പ്ലസ് സെപ്റ്റംബര്‍ 24ന് ഇന്ത്യയിലെത്തും. ഫ്ളിപ്കാര്‍ട്ടിലും നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലുമാണ് ഫോണ്‍ ലഭിക്കുക. 16,700 രൂപയുമാണ് ഫോണിന് വില വരുന്നത്. 1520×720 പിക്സലില്‍ 5.86 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്. 3 ജിബി റാം 32 ജിബി സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയാണ്. 3,060 എംഎഎച്ചാണ് ബാറ്ററി. റിയര്‍…

Read More
Back To Top
error: Content is protected !!