സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം; 2 മരണം; 5 പേര്‍ക്ക് പരുക്കേറ്റു

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം; 2 മരണം; 5 പേര്‍ക്ക് പരുക്കേറ്റു

സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 5 പേര്‍ക്ക് പരുക്കേറ്റു. രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കാരണം പറയാനാകൂവെന്ന് തമിഴ്നാട് വൈദ്യുത ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു.

Back To Top
error: Content is protected !!