ഫ്രാൻസിനെ നടുക്കിയ കൂട്ട ബലാത്സംഗക്കേസായിരുന്നു പെലിക്കോട്ട് കൂട്ട ബലാത്സംഗക്കേസ്. മൂന്ന് മാസത്തെ വിചാരണയ്‌ക്ക് കേസിൽ ഇന്ന് വിധി വന്നു. മുൻ ഭാര്യയ്ക്ക് മയക്കുമരുന്ന് നൽകി വർഷങ്ങളോളം ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഡൊമിനിക്ക് (71) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ റിക്രൂട്ട് വഴി ഇയാൾ ആളുകളെ കണ്ടെത്തുകയും, 50 ഓളം പേർ ചേർന്നാണ് ഫ്രഞ്ച് വനിതയായ ജിസെലെ പെലിക്കോട്ടിനെ ബലാത്സംഗത്തിന് ഇരായാക്കുകയും ചെയ്തിരുന്നു.
ശിക്ഷാവിധി കേൾക്കാൻ അതിജീവിതയും രണ്ട് മക്കളും കോടതിയിൽ എത്തിയിരുന്നു. നിലവിൽ 72 വയസുള്ള ഡൊമിനിക്ക് ഇനി ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ കുറ്റാരോപിതരായ പുരുഷന്മാരിൽ പലരും കുറ്റം നിഷേധിച്ചു. ഇത് ദമ്പതികൾ സംഘടിപ്പിക്കുന്ന സമ്മതപ്രകാരമുള്ള ലൈംഗിക ഗെയിമായി അവർ കരുതുന്നുവെന്നും ഭർത്താവ് അംഗീകരിച്ചാൽ ഇത് ബലാത്സംഗമല്ലെന്നും അവർ വാദിച്ചു.
കേസിന്റെ അന്വേഷണത്തിനിടെ ഡൊമിനിക്കിന്റെ കമ്പ്യൂട്ടറിൽനിന്ന് മകളുടെ സ്വകാര്യ ദൃശ്യങ്ങളടക്കം കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ അതിജീവിത പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും കേസിൽ പരസ്യ വിചാരണ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൂന്ന് മാസത്തെ വിചാരണയിലുടനീളം ഗിസെൽ ദൃഢനിശ്ചയത്തോടെ നീതിക്ക് വേണ്ടി പോരാടിയിരുന്നു.