ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 74 പോയന്റ് താഴ്ന്ന് 36258ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തില്‍ 10940ലുമാണ് വ്യാപാരം നടക്കുന്നത്.

വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വിപണി നേട്ടത്തിലായിരുന്നെങ്കിലും താമസിയാതെ നഷ്ടത്തിലാകുകയായിരുന്നു.

ബിഎസ്ഇയിലെ 445 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 992 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഗെയില്‍, ഐടിസി, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Back To Top
error: Content is protected !!