പാലക്കാട് കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം

പാലക്കാട് കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം

പാലക്കാട് കാവശേരിയിലെ കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയറടക്കം ഏഴ് പേർക്ക് പരുക്കേറ്റു. ഇവരെ ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ അവർ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ഡയസ്നോൺ ആയതുകൊണ്ടാണ് ജോലി ചെയ്യാനെത്തിയതെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.

ഓഫീസിലേക്ക് ഊണ് കഴിക്കാൻ വന്നപ്പോഴാണ് അവരുടെ പ്രകോപനമുണ്ടായതെന്ന് ജീവനക്കാരിൽ ഒരാൾ വ്യക്തമാക്കി. സംഘത്തിൽ 35 പേരോളം ഉണ്ടായിരുന്നു. കസേരയൊക്കെ എടുത്തെറിയുകയും അടിയ്ക്കുകയും ചെയ്തു. ചവിട്ടി. സിഐടിയു ജീവനക്കാർ ഇന്ന് ജോലിക്കെത്തിയില്ല എന്നും ജീവനക്കാരൻ പറഞ്ഞു. പരുക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

Back To Top
error: Content is protected !!