നടൻ ധ്രുവൻ വിവാഹിതനായി; ആശംസകൾ നേർന്ന് ആരാധകർ

നടൻ ധ്രുവൻ വിവാഹിതനായി; ആശംസകൾ നേർന്ന് ആരാധകർ

ക്വീനിലെ ബാലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ യുവ നടന്‍ ധ്രുവന്‍ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ധ്രുവന്‍. കുടുംബത്തിന്‍റെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. നവദമ്പതികളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മലയാളസിനിമയുടെ യുവതാരനിരയിലേക്ക് ഇടിച്ചുകയറിയ താരമാണ് നടൻ ധ്രുവൻ. ക്വീൻ എന്ന ഒറ്റസിനിമ മതിയാകും ധ്രുവൻ എന്ന നടനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ. ജൂനിയർ ആർട്ടിസ്റ്റായി ആരംഭിച്ച കരിയറാണ് ധ്രുവന്റേത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളം പ്രേക്ഷകർക്ക് മുൻപിലെത്തി തന്റെ പ്രതിഭ തെളിയിച്ചു ധ്രുവൻ.

കേരളീയ വേഷത്തിൽ തനിനാടനായി ധ്രുവനെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് വിവാഹവീഡിയോ കണ്ട് ആരാധകർ കുറിക്കുന്നത്. ഒപ്പം താരത്തിന് ചേർന്ന നല്ല പാതിയെന്നും കമ്മന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തനത് കേരളീയ വേഷത്തിൽ തന്നെയാണ് വധുവും ചടങ്ങിനത്തിയത്

Back To Top
error: Content is protected !!