പെറ്റമ്മയെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി; 17കാരിയും യുവാവും അറസ്റ്റിൽ

പെറ്റമ്മയെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി; 17കാരിയും യുവാവും അറസ്റ്റിൽ

പെറ്റമ്മയെ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തി 17കാരി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തൂ​ത്തു​ക്കു​ടി ന​ഗ​ര​സ​ഭ​യി​ലെ താ​ൽ​ക്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ വ​ണ്ണാ​ർ ര​ണ്ടാം തെ​രു​വി​ൽ മാ​ട​സാ​മി​യു​ടെ ഭാ​ര്യ മു​നി​യ​ല​ക്ഷ്മി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 35കാരിയായ മുനിയമ്മ കൊല്ലപ്പെട്ട സംഭവത്തിൽ 17കാരിയായ മകളും പെൺകുട്ടിയുടെ കാമുകൻ 22കാരനായ തങ്കകുമാറും അറസ്റ്റിലായി. കൊലപാതകത്തിന് സഹായിച്ച തങ്കകുമാറിന്റെ സുഹൃത്തുക്കളായ കണ്ണൻ, മുത്തു എന്നിവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ആ​ൺ​കു​ട്ടി​ക​ളു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ എ​തി​ർ​ത്തതിന്റെ പേരിലാണ് പെൺകുട്ടി അ​മ്മ​യെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ചേ​ർ​ന്ന്​ കൊ​ല​പ്പെ​ടു​ത്തി​യത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന്​ ഭർത്താവുമായി പിണങ്ങി മു​നി​യ ല​ക്ഷ്മി മ​ക്ക​ളോ​ടൊ​പ്പ​മാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. പോളിടെക്നിക്ക് പാതിവഴിയിൽ ഉപേക്ഷിച്ച 17കാരിയും അമ്മയും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരന്തരം ആൺ സുഹൃത്തുക്കളുമായി മകൾ ഫോണിൽ സംസാരിക്കുന്നത് മുനിയ ലക്ഷ്മി എതിർത്തിരുന്നു.

ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടു​ത​ൽ ശ​കാ​രി​ച്ച​തോ​ടെ കാ​മു​ക​ൻ ത​ങ്ക​കു​മാ​റി​നെ​യും ക​ണ്ണ​നെ​യും വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​യ മ​ക​ൾ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന മു​നി​യ​ല​ക്ഷ്മി​യെ സാരി കൊ​ണ്ട്​ ക​ഴു​ത്ത്​ ഞെ​രി​ക്കു​ക​യും ക​ത്തി​കൊ​ണ്ട്​ ക​ഴു​ത്ത​റു​ത്ത്​ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

തങ്ക കുമാറും കണ്ണനും പോയതിന് പിന്നാലെയാണ് പെൺകുട്ടി പോലീസിനെ വിളിച്ച് തന്റെ അമ്മയെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞത്. ഇതേത്തുടർന്ന് സൗത്ത് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണത്തിൽ സുഹൃത്തുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇതേ തുടർന്ന് പെൺകുട്ടിയെയും തങ്കകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ, മുത്തു എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Back To Top
error: Content is protected !!